Thursday, July 16, 2020

ചരിത്രം ഉറങ്ങുന്ന പാലം


ആദ്യ യാത്രാ വണ്ടി ; ഓർമ്മക്ക് 117 വയസ്സ്


Manorama : 16-07-2019

പ്രസാദ് കെ ഷൊർണൂർ

Wednesday, July 15, 2020

ഷൊർണൂരിൽ കുടിവെള്ളത്തിന് നിയന്ത്രണം


ഷൊർണൂരിൽ കുടിവെള്ളത്തിന് നിയന്ത്രണം


മാതൃഭൂമി - 17/02/2020

പ്രസാദ് കെ ഷൊർണൂർ

Tuesday, July 14, 2020

കലിയിൽ നിന്നും കളിയിലേക്ക്


പുഴയിൽ വെള്ളം താഴ്ന്നപ്പോൾ


പുഴയിൽ വെള്ളം താഴ്ന്നപ്പോൾ സന്ദർശകരുടെ വിവേകമില്ലാത്ത പ്രകടനങ്ങൾ.

 പ്രസാദ് കെ ഷൊർണൂർ


Monday, July 13, 2020

പഴയ കൊച്ചി പാലം മൂടി


പഴയ കൊച്ചി പാലം മൂടിയുള്ള കുത്തൊഴുക്ക്.


ഭാരതപുഴയിലെ പഴയ കൊച്ചി പാലം മൂടിയുള്ള കുത്തൊഴുക്ക്.
മാതൃഭൂമി - 10/08/2019

പ്രസാദ് കെ ഷൊർണൂർ

Sunday, July 12, 2020

പഴയ കൊച്ചി പാലം തൂണുകൾ മുങ്ങി


പഴയ കൊച്ചി പാലം തൂണുകൾ മുങ്ങിയപ്പോൾ


ഭാരതപുഴ നിറഞ്ഞ് പഴയ കൊച്ചി പാലത്തിന്റെ തൂണുകൾ വെള്ളത്തിനടിയിലായപ്പോൾ.

മാതൃഭൂമി - 09/08/2019

പ്രസാദ് കെ ഷൊർണൂർ

Saturday, July 11, 2020

പഴയ കൊച്ചി പാലം


ഭാരതപുഴക്ക് കുറുകെ വന്ന ആദ്യത്തെ പാലം.



പ്രസാദ് കെ ഷൊർണൂർ

Friday, July 10, 2020

കുടിവെള്ളമില്ല, തടയണയിൽ വെള്ളമുണ്ട്.


കുടിവെള്ളമില്ല, തടയണയിൽ വെള്ളമുണ്ട്


ഷൊർണൂരിൽ തടയണ വന്നാൽ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമെന്ന് കരുതിയ ജനതക്ക് തെറ്റ് പറ്റി, അശാസ്ത്രീയപരമായ ഉദ്യോഗസ്ഥ ഭരണകൂട ഇടപെടലുകളാൽ പല മേഖലകളിലും പൂർവ്വസ്ഥിതി തന്നെ.

പ്രസാദ് കെ ഷൊർണൂർ

Thursday, July 9, 2020

Chief Minister to inagurate Check Dam


മുഖ്യമന്ത്രി നാടിന് സമർപ്പിക്കുന്നു


നിളാത്തീരത്തിന് ജലസമൃദ്ധിയേകുന്ന ഷൊർണുർ സമഗ്ര ശുദ്ധജല വിതരണ പദ്ധതി ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5 മണിക്ക് ബഹു: മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

പ്രസാദ് കെ ഷൊർണൂർ

Wednesday, July 8, 2020

Quarrying mafia's Government plays Ostrich


മണൽ വാരൽ തുടങ്ങി


ഷൊർണുർ കേരളീയ ആയുർവേദ സമാജം കടവിൽ നിന്നുമുള്ള കാഴ്ചയാണ് ഇത്. പുഴ മണൽ ഉപയോഗിക്കുന്ന വ്യക്തികൾക്കെതിരെ അധികാരികൾ നിയമ നടപടി സ്വീകരിക്കണം, എന്നാലേ ഇതിന് ഒരു ശാശ്വത പരിഹാരം ഉണ്ടാകൂ.

പ്രസാദ് കെ ഷൊർണുർ

Tuesday, July 7, 2020

Check Dam Shutters Raised


തടയണയുടെ ഷട്ടറുകൾ എടുത്തു


വർഷക്കാലം തുടങ്ങിയ സമയത്ത് ഷട്ടറുകൾ ഒന്നും തന്നെ അൽപ്പം പോലും ഉയർത്തിയില്ല. അത് കൊണ്ട് പ്രളയം വന്നപ്പോൾ മണ്ണും മണലും മാലിന്യങ്ങളും തടയണക്കുള്ളിൽ അടിഞ്ഞു കൂടിയ നിലയിലാണ് ഇപ്പോൾ. രണ്ടര മീറ്റർ ഉയരത്തിൽ വെള്ളം ശേഖരിക്കേണ്ട തടയണയിൽ നിലവിൽ ഒരു മീറ്റർ പോലും വെള്ളം ശേഖരിക്കുവാൻ കഴിയാത്ത നിലയിൽ തൂർന്നിരിക്കുന്നു. ഇതിന് ഒരു ശാശ്വത പരിഹാരം ഉത്തരവാദിത്വപ്പെട്ടവർ അടിയന്തിരമായി കണ്ടില്ലെങ്കിൽ കുടി വെള്ളത്തിന് വേണ്ടി നിർമ്മിച്ച ഷൊർണുർ-ചെറുതുരുത്തി തടയണ പൂർണ്ണ പരാജയമായി മാറും.

പ്രസാദ് കെ ഷൊർണുർ

Sunday, July 5, 2020

കൈരളി കണ്ട കലികാലം


കാണാതെ പോയ ചിത്രങ്ങൾ


ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് ദിനപത്രം ഇറക്കിയ പ്രത്യേക പേജിൽ ഉൾപ്പെട്ട എൻറെ ചിത്രം

പ്രസാദ് കെ ഷൊർണൂർ

Saturday, July 4, 2020

നിളയുടെ ആകാശ കാഴ്ച്ച



തടയണ നിറഞ്ഞു കവിയുമ്പോൾ


ഷൊർണുർ ചെറുതുരുത്തി തടയണ ആദ്യമായി നിറഞ്ഞ് ഇരുകരയും മുട്ടിയപ്പോൾ പഞ്ചകർമ്മ കെട്ടിടത്തിന്റെ ആറാം നിലയിലെ സോളാർ പാനലിൽ നിന്നും എടുത്ത ചിത്രം

പ്രസാദ് കെ ഷൊർണുർ

Friday, July 3, 2020

ചരിത്ര സ്‌മാരകത്തെ തൊട്ടുണർത്തി നിളയുടെ രൗദ്രഭാവം


 നിളയുടെ രൗദ്രഭാവം


ഷൊർണൂരിൽ പൊട്ടി വീണ പഴയ കൊച്ചിൻ പാലത്തിന് മുകളിലൂടെ നിറഞ്ഞൊഴുകുന്ന ഭാരതപ്പുഴ

സുപ്രഭാതം ദിനപത്രം ബൈലൈൻ

പ്രസാദ് കെ ഷൊർണൂർ

Thursday, July 2, 2020

പഴയ കൊച്ചിൻ പാലം സാമൂഹ്യ വിരുദ്ധരുടെ താവളം


കാട് പിടിച്ച്‌ കിടക്കുന്ന പഴയ കൊച്ചിൻ പാലം


കാട് മൂടിയതോടെ പാലം കാണാനാവാത്ത സ്ഥിതിയാണ്...

പ്രസാദ് കെ ഷൊർണുർ

Monday, July 16, 2018

കാലത്തെ തോൽപ്പിച്ച പാലത്തിലൂടെ കാലമെത്ര കൂകി പാഞ്ഞു


കാലത്തെ തോൽപ്പിച്ച പാലത്തിലൂടെ കാലമെത്ര കൂകി പാഞ്ഞു


 ആദ്യ യാത്രാവണ്ടി കടന്ന് പോയിട്ട് ഇന്നേക്ക് 116 വർഷം

MALAYALA MANORAMA : 16-07-2018 : THRISSUR

PRASAD K SHORNUR

Monday, July 2, 2018

പഴയ കൊച്ചിൻ പാലം ശിഖിരങ്ങൾ നീക്കം ചെയുക


പഴയ കൊച്ചിൻ പാലം ശിഖിരങ്ങൾ നീക്കം ചെയുക


1902 ജൂൺ 2 നാണ് ഷൊർണൂരിലെ പഴയ കൊച്ചിൻ പാലത്തിലൂടെ ആദ്യത്തെ ചരക്ക് തീവണ്ടി തിരുവിതാംകൂറിലേക്ക് പ്രവേശിക്കുന്നത്. എന്നാൽ ഇന്നത്തെ അവസ്ഥ ഷൊർണൂർ - ചെറുതുരുത്തി പഴയ കൊച്ചിൻ പാലത്തിലേക്കുള്ള ഷൊർണുർ ഭാഗത്തെ കവാടത്തിൽ, തൊട്ടടുത്തുള്ള കാലപഴക്കം ചെന്ന വൻ മരങ്ങളുടെ ശിഖിരങ്ങൾ തൂങ്ങി നിന്ന് കാട് പിടിച്ച പോലെയുള്ള ഒരു അന്തരീക്ഷം സംജാതമായിരിക്കുന്നു, ഇത് പഴയ കൊച്ചിൻ പാലം സംരക്ഷണത്തിനും അതിലേറെ ഇവിടം സാമൂഹ്യ വിരുദ്ധരുടെ ഒളിത്താവളമായും മാറിയിരിക്കുകയാണ്.

Century - old Cochin Bridge lies in ruins


The old Cochin bridge connecting Shoranur and Cheruthuruthy lying in a state of ruins. The first train passed through the bridge on June 2, 1902. 

PRASAD K SHORNUR

Sunday, July 1, 2018

തടയണയിൽ ജെ സി ബി ഇറങ്ങിയപ്പോൾ


തടയണയിൽ ജെ സി ബി ഇറങ്ങിയപ്പോൾ


ഷൊർണുർ തടയണയുടെ ഉൾഭാഗത്ത് ജെ സി ബി ഉപയോഗിച്ചുള്ള അവസാന മിനുക്കു പണികൾ...


An earth mover engaged in levelling the bed of the Bharathapuzha to store water in the checkdam which is nearing completion at Cheruthuruthy near Shoranur on Wednesday.


PRASAD K SHORNUR 

Friday, June 22, 2018

പഴയ കൊച്ചിൻ പാലം സംരക്ഷണ സെമിനാർ ഷൊർണുർ


നാട്ടുരാജ്യങ്ങളെ ഒരുമിപ്പിച്ച ജീവനാഡി


പരശുരാമൻ അറബിക്കടലിൽ പരശു എറിഞ്ഞുണ്ടാക്കിയ നാട്ടുരാജ്യങ്ങളാൽ വിഭജിക്കപ്പെട്ട കേരളം ഒരു സംസ്ഥാനമായി ഐക്യപ്പെടുന്നതിന് മുമ്പേ, മലബാറിനെയും തിരുവിതാംകൂറിനെയും ഐക്യപ്പെടുത്തിയ ഒരു പാലമാണ് പഴയ കൊച്ചി പാലം.


ഷൊർണുർ ചരിത്ര സ്‌മാരകം


രാജ്യാതിർത്തിയായിരുന്നു ചരിത്രത്തിലെ കൊച്ചിപ്പാലം. നാട് കടത്തൽ ശിക്ഷ വിധിക്കപ്പെട്ടവരുമായി വരുന്ന രാജ്യഭടന്മാർ അകമ്പടി സേവിക്കുന്ന കാളവണ്ടികളും ചുങ്കപ്പിരിവ് ശാലയുമൊക്കെയുള്ള അതിർത്തി. അന്ന് ഭാരതപുഴ തിരു - കൊച്ചിയുടെയും മദിരാശി സംസ്ഥാനത്തിന്റെയും അതിർത്തി കൂടിയായിരുന്നു.


കൊച്ചിൻ പാലം ചരിത്ര സെമിനാർ



ചരിത്ര സ്‌മരണ ഉണർത്തുന്ന അവശേഷിപ്പുകൾ സംരക്ഷിക്കപ്പെടണമോ, അതോ ആക്രി വിലക്ക് കച്ചവടവൽക്കരിക്കപ്പെടുമ്പോൾ മൗനസാക്ഷിയാകണമോ...


പഴയ കൊച്ചിൻ പാലം ചരിത്ര സെമിനാർ


ചരിത്രവും ചരിത്ര സ്‌മാരകങ്ങളും അവയുടെ ശേഷിപ്പുകളും കാത്തുസൂക്ഷിക്കേണ്ടത് ഒരോ പൗരന്റെയും കടമയാണ് .


പഴയ കൊച്ചിന്‍പാലം റെയില്‍വേ സ്മാരകമാക്കണം


ഷൊർണൂരിൽ പഴയ കൊച്ചിൻ പാലം സംരക്ഷണ ജനകീയ സെമിനാർ രാജൻ ചുങ്കത്ത് ഉദ്ഘാടനം ചെയുന്നു.

പഴയ കൊച്ചിന്‍പാലം റെയില്‍വേ സ്മാരകമാക്കണമെന്നാവശ്യപ്പെട്ട് ജനകീയ നിവേദനം സമര്‍പ്പിക്കാന്‍ ഭാരതപ്പുഴയില്‍ നടന്ന പാലം സംരക്ഷണസെമിനാറില്‍ തീരുമാനം. കേരളത്തിലെ അപൂര്‍വമായ റെയില്‍-റോഡ് പാലമായിരുന്നു പഴയ കൊച്ചിന്‍പാലം. ഈ ചരിത്രത്തിന്റെ പശ്ചാത്തലത്തിലാണ് റെയില്‍വേ സ്മാരകമാക്കാനുള്ള ആവശ്യമുന്നയിക്കുന്നത്. 

പാലം ബലപ്പെടുത്തി സംരക്ഷിക്കാനാവശ്യമായ സഹായം മെട്രോമാന്‍ ഇ. ശ്രീധരനോടാവശ്യപ്പെടാനും തീരുമാനിച്ചു. പഴയ കൊച്ചിന്‍പാലം പൊളിച്ച് വില്പന നടത്താനുള്ള ശ്രമത്തില്‍ സെമിനാര്‍ പ്രതിഷേധം രേഖപ്പെടുത്തി. 

കൊച്ചി മഹാരാജാവ് 1900-ല്‍ 84 ലക്ഷം രൂപ ചെലവഴിച്ച് ബ്രിട്ടീഷ് സഹായത്തോടെ നിര്‍മിച്ചതാണ് പഴയ കൊച്ചിന്‍പാലം. കാലപ്പഴക്കം വന്നതോടെ പുതിയപാലം നിര്‍മിക്കുകയും പഴയപാലത്തില്‍ ഗതാഗതം നിരോധിക്കുകയുംചെയ്തു. 

ടൂറിസം പദ്ധതിയുടെ ഭാഗമാക്കാന്‍ ലക്ഷ്യമിട്ടെങ്കിലും സംരക്ഷിക്കപ്പെടാന്‍ വൈകിയതിനാല്‍ 2011-ല്‍ മധ്യഭാഗത്തെ ഒരു സ്പാന്‍ തകര്‍ന്നുവീണു. പിന്നീട് ജനകീയ ആവശ്യത്തെത്തുടര്‍ന്ന് പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥര്‍ പാലം പരിശോധിക്കുകയും 1900-ല്‍ നിര്‍മിച്ചതാണെന്നുള്ള മുദ്രണം പാലത്തിന്റെ ഇരുമ്പുസ്പാനില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. പാലം സംരക്ഷിക്കപ്പെടേണ്ട വിഭാഗത്തില്‍പ്പെട്ടതാണെന്നുള്ള റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. 

തടയണനിര്‍മാണം പൂര്‍ത്തിയായാല്‍ ജലനിരപ്പുയരുകയും പഴയപാലം സംരക്ഷിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുകയും ചെയ്യുമോയെന്നും ആശങ്കയുണ്ട്. പാലം കൂടുതല്‍ ദുര്‍ബലപ്പെട്ട് പൂര്‍ണമായും തകര്‍ന്നുവീഴാനുള്ള സാധ്യതയും നിലനില്‍ക്കുകയാണ്. കേരളത്തിന്റെ വികസനത്തിനും കൊച്ചി-മലബാര്‍ ഐക്യത്തിനും വലിയ പങ്കുവഹിച്ച കേരളത്തിലെ അപൂര്‍വമായ റെയില്‍-റോഡ് സംവിധാനമുണ്ടായിരുന്ന ഈ പാലത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. 

ചരിത്രഗവേഷകനും ഫോട്ടോഗ്രാഫറുമായ ഡോ. രാജന്‍ ചുങ്കത്ത് ഉദ്ഘാടനംചെയ്തു. ചെറുതുരുത്തി പുരാവസ്തു സംരക്ഷണസമിതി പ്രസിഡന്റ് കെ.ജി. ചന്ദ്രശേഖരന്‍ അധ്യക്ഷനായി. വള്ളേത്താള്‍നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. പദ്മജ, സുബിന്‍, ബോബന്‍ മാട്ടുമന്ത, പ്രസാദ് കെ ഷൊർണുർ, കെ.ടി. രാമചന്ദ്രന്‍, കെ.പി. ബാലകൃഷ്ണന്‍, പ്രദീപ്, ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Published: Apr 23, 2018, 07:00 AM IST......

PHOTO - MATHRUBHUMI - THRISSUR 
REPORT - MATHRUBHUMI - PALAKKAD 


PRASAD K SHORNUR 

Saturday, June 2, 2018

ഭാരതപുഴയുടെ തീരത്ത് നടന്ന ഗണപതി പൂജ


ഭാരതപുഴയുടെ തീരത്ത് നടന്ന ഗണപതി പൂജ


ഷൊർണുർ ഗണേശഗിരി ഗണപതി ക്ഷേത്രത്തിലെ ഉത്സവ സമാപനത്തോട് അനുബന്ധിച്ച് ഭാരതപുഴയുടെ തീരത്ത് നടന്ന ഗണപതി പൂജ

PHOTO : PRASAD K SHORNUR

MATHRUBHUMI : 10-12-2017 : PALAKKAD