Friday, June 22, 2018

പഴയ കൊച്ചിൻ പാലം സംരക്ഷണ സെമിനാർ ഷൊർണുർ


നാട്ടുരാജ്യങ്ങളെ ഒരുമിപ്പിച്ച ജീവനാഡി


പരശുരാമൻ അറബിക്കടലിൽ പരശു എറിഞ്ഞുണ്ടാക്കിയ നാട്ടുരാജ്യങ്ങളാൽ വിഭജിക്കപ്പെട്ട കേരളം ഒരു സംസ്ഥാനമായി ഐക്യപ്പെടുന്നതിന് മുമ്പേ, മലബാറിനെയും തിരുവിതാംകൂറിനെയും ഐക്യപ്പെടുത്തിയ ഒരു പാലമാണ് പഴയ കൊച്ചി പാലം.


ഷൊർണുർ ചരിത്ര സ്‌മാരകം


രാജ്യാതിർത്തിയായിരുന്നു ചരിത്രത്തിലെ കൊച്ചിപ്പാലം. നാട് കടത്തൽ ശിക്ഷ വിധിക്കപ്പെട്ടവരുമായി വരുന്ന രാജ്യഭടന്മാർ അകമ്പടി സേവിക്കുന്ന കാളവണ്ടികളും ചുങ്കപ്പിരിവ് ശാലയുമൊക്കെയുള്ള അതിർത്തി. അന്ന് ഭാരതപുഴ തിരു - കൊച്ചിയുടെയും മദിരാശി സംസ്ഥാനത്തിന്റെയും അതിർത്തി കൂടിയായിരുന്നു.


കൊച്ചിൻ പാലം ചരിത്ര സെമിനാർ



ചരിത്ര സ്‌മരണ ഉണർത്തുന്ന അവശേഷിപ്പുകൾ സംരക്ഷിക്കപ്പെടണമോ, അതോ ആക്രി വിലക്ക് കച്ചവടവൽക്കരിക്കപ്പെടുമ്പോൾ മൗനസാക്ഷിയാകണമോ...


പഴയ കൊച്ചിൻ പാലം ചരിത്ര സെമിനാർ


ചരിത്രവും ചരിത്ര സ്‌മാരകങ്ങളും അവയുടെ ശേഷിപ്പുകളും കാത്തുസൂക്ഷിക്കേണ്ടത് ഒരോ പൗരന്റെയും കടമയാണ് .


പഴയ കൊച്ചിന്‍പാലം റെയില്‍വേ സ്മാരകമാക്കണം


ഷൊർണൂരിൽ പഴയ കൊച്ചിൻ പാലം സംരക്ഷണ ജനകീയ സെമിനാർ രാജൻ ചുങ്കത്ത് ഉദ്ഘാടനം ചെയുന്നു.

പഴയ കൊച്ചിന്‍പാലം റെയില്‍വേ സ്മാരകമാക്കണമെന്നാവശ്യപ്പെട്ട് ജനകീയ നിവേദനം സമര്‍പ്പിക്കാന്‍ ഭാരതപ്പുഴയില്‍ നടന്ന പാലം സംരക്ഷണസെമിനാറില്‍ തീരുമാനം. കേരളത്തിലെ അപൂര്‍വമായ റെയില്‍-റോഡ് പാലമായിരുന്നു പഴയ കൊച്ചിന്‍പാലം. ഈ ചരിത്രത്തിന്റെ പശ്ചാത്തലത്തിലാണ് റെയില്‍വേ സ്മാരകമാക്കാനുള്ള ആവശ്യമുന്നയിക്കുന്നത്. 

പാലം ബലപ്പെടുത്തി സംരക്ഷിക്കാനാവശ്യമായ സഹായം മെട്രോമാന്‍ ഇ. ശ്രീധരനോടാവശ്യപ്പെടാനും തീരുമാനിച്ചു. പഴയ കൊച്ചിന്‍പാലം പൊളിച്ച് വില്പന നടത്താനുള്ള ശ്രമത്തില്‍ സെമിനാര്‍ പ്രതിഷേധം രേഖപ്പെടുത്തി. 

കൊച്ചി മഹാരാജാവ് 1900-ല്‍ 84 ലക്ഷം രൂപ ചെലവഴിച്ച് ബ്രിട്ടീഷ് സഹായത്തോടെ നിര്‍മിച്ചതാണ് പഴയ കൊച്ചിന്‍പാലം. കാലപ്പഴക്കം വന്നതോടെ പുതിയപാലം നിര്‍മിക്കുകയും പഴയപാലത്തില്‍ ഗതാഗതം നിരോധിക്കുകയുംചെയ്തു. 

ടൂറിസം പദ്ധതിയുടെ ഭാഗമാക്കാന്‍ ലക്ഷ്യമിട്ടെങ്കിലും സംരക്ഷിക്കപ്പെടാന്‍ വൈകിയതിനാല്‍ 2011-ല്‍ മധ്യഭാഗത്തെ ഒരു സ്പാന്‍ തകര്‍ന്നുവീണു. പിന്നീട് ജനകീയ ആവശ്യത്തെത്തുടര്‍ന്ന് പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥര്‍ പാലം പരിശോധിക്കുകയും 1900-ല്‍ നിര്‍മിച്ചതാണെന്നുള്ള മുദ്രണം പാലത്തിന്റെ ഇരുമ്പുസ്പാനില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. പാലം സംരക്ഷിക്കപ്പെടേണ്ട വിഭാഗത്തില്‍പ്പെട്ടതാണെന്നുള്ള റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. 

തടയണനിര്‍മാണം പൂര്‍ത്തിയായാല്‍ ജലനിരപ്പുയരുകയും പഴയപാലം സംരക്ഷിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുകയും ചെയ്യുമോയെന്നും ആശങ്കയുണ്ട്. പാലം കൂടുതല്‍ ദുര്‍ബലപ്പെട്ട് പൂര്‍ണമായും തകര്‍ന്നുവീഴാനുള്ള സാധ്യതയും നിലനില്‍ക്കുകയാണ്. കേരളത്തിന്റെ വികസനത്തിനും കൊച്ചി-മലബാര്‍ ഐക്യത്തിനും വലിയ പങ്കുവഹിച്ച കേരളത്തിലെ അപൂര്‍വമായ റെയില്‍-റോഡ് സംവിധാനമുണ്ടായിരുന്ന ഈ പാലത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. 

ചരിത്രഗവേഷകനും ഫോട്ടോഗ്രാഫറുമായ ഡോ. രാജന്‍ ചുങ്കത്ത് ഉദ്ഘാടനംചെയ്തു. ചെറുതുരുത്തി പുരാവസ്തു സംരക്ഷണസമിതി പ്രസിഡന്റ് കെ.ജി. ചന്ദ്രശേഖരന്‍ അധ്യക്ഷനായി. വള്ളേത്താള്‍നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. പദ്മജ, സുബിന്‍, ബോബന്‍ മാട്ടുമന്ത, പ്രസാദ് കെ ഷൊർണുർ, കെ.ടി. രാമചന്ദ്രന്‍, കെ.പി. ബാലകൃഷ്ണന്‍, പ്രദീപ്, ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Published: Apr 23, 2018, 07:00 AM IST......

PHOTO - MATHRUBHUMI - THRISSUR 
REPORT - MATHRUBHUMI - PALAKKAD 


PRASAD K SHORNUR 

No comments:

Post a Comment