Sunday, May 13, 2018

ഷൊർണൂരിൽ അനധികൃത മണലെടുപ്പ് തകൃതി


ഷൊർണൂരിൽ അനധികൃത മണലെടുപ്പ് തകൃതി 


കൊച്ചി പാലത്തിനരികെ അനധികൃതമായി മണൽ വാരിയ നിലയിൽ

ഷൊർണൂർ കൊച്ചിപ്പാലത്തിന് സമീപം ഭാരതപുഴയിൽ നിന്ന് അനധികൃത മണലെടുപ്പ് വീണ്ടും തകൃതിയായി. പാലത്തിന് പടിഞ്ഞാറ് ഭാഗത്തു നിന്ന് രാത്രിയിലാണ് ചെറിയ വാഹനങ്ങളിലും മറ്റും മണലെടുപ്പ് നടക്കുന്നത്. ഭാരതപുഴയിൽ ഇവിടെ സ്ഥിരം തടയണ പണിയുന്ന സ്ഥലത്തേക്ക് നിർമ്മാണ സാമഗ്രികൾ കൊണ്ടുപോകുന്നതിനായി പാലത്തിനടിയിലൂടെ താൽക്കാലിക റോഡ്‌ നിർമ്മിച്ചിരുന്നു.

 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച റോഡിലൂടെ അനധികൃത മണലെടുപ്പ് രൂക്ഷമായതോടെ അധികൃതർ മണ്ണ്മാന്തി യന്ത്രം ഉപയോഗിച്ച് കിടങ്ങ് തീർത്തിരുന്നു. തടയണ നിർമ്മാണം സ്തംഭിച്ചതിനാൽ ഇതു തടസമായിരുന്നില്ല. എന്നാൽ, പിന്നീട് മണൽ ലോബി ഈ കിടങ്ങ് തൂർത്തു. വീണ്ടും കിടങ്ങ് തീർത്തതോടെ കുറച്ചുകാലമായി അനധികൃത മണലെടുപ്പ് നടന്നിരുന്നില്ല. 

കിടങ്ങ് വീണ്ടും നികത്തിയാണ് മണലെടുപ്പ് തകൃതിയായിരിക്കുന്നത്. മഴക്കാലത്ത് ഒഴുകിയെത്തിയ മണൽ കൊച്ചിപ്പാലത്തിനരികിലുണ്ട്. മാത്രമല്ല, സ്ഥിരം തടയണയുടെ തറ നിർമ്മാണത്തിനായി കീറിയ കിടങ്ങിൽ നിന്ന് കയറ്റിയ മണൽ കൂമ്പാരവും ഇതിനടുത്തുണ്ട്.

PHOTO : PRASAD K SHORNUR

MADHYAMAM : 10-01-2014 : PALAKKAD

No comments:

Post a Comment