Monday, July 16, 2018

കാലത്തെ തോൽപ്പിച്ച പാലത്തിലൂടെ കാലമെത്ര കൂകി പാഞ്ഞു


കാലത്തെ തോൽപ്പിച്ച പാലത്തിലൂടെ കാലമെത്ര കൂകി പാഞ്ഞു


 ആദ്യ യാത്രാവണ്ടി കടന്ന് പോയിട്ട് ഇന്നേക്ക് 116 വർഷം

MALAYALA MANORAMA : 16-07-2018 : THRISSUR

PRASAD K SHORNUR

Monday, July 2, 2018

പഴയ കൊച്ചിൻ പാലം ശിഖിരങ്ങൾ നീക്കം ചെയുക


പഴയ കൊച്ചിൻ പാലം ശിഖിരങ്ങൾ നീക്കം ചെയുക


1902 ജൂൺ 2 നാണ് ഷൊർണൂരിലെ പഴയ കൊച്ചിൻ പാലത്തിലൂടെ ആദ്യത്തെ ചരക്ക് തീവണ്ടി തിരുവിതാംകൂറിലേക്ക് പ്രവേശിക്കുന്നത്. എന്നാൽ ഇന്നത്തെ അവസ്ഥ ഷൊർണൂർ - ചെറുതുരുത്തി പഴയ കൊച്ചിൻ പാലത്തിലേക്കുള്ള ഷൊർണുർ ഭാഗത്തെ കവാടത്തിൽ, തൊട്ടടുത്തുള്ള കാലപഴക്കം ചെന്ന വൻ മരങ്ങളുടെ ശിഖിരങ്ങൾ തൂങ്ങി നിന്ന് കാട് പിടിച്ച പോലെയുള്ള ഒരു അന്തരീക്ഷം സംജാതമായിരിക്കുന്നു, ഇത് പഴയ കൊച്ചിൻ പാലം സംരക്ഷണത്തിനും അതിലേറെ ഇവിടം സാമൂഹ്യ വിരുദ്ധരുടെ ഒളിത്താവളമായും മാറിയിരിക്കുകയാണ്.

Century - old Cochin Bridge lies in ruins


The old Cochin bridge connecting Shoranur and Cheruthuruthy lying in a state of ruins. The first train passed through the bridge on June 2, 1902. 

PRASAD K SHORNUR

Sunday, July 1, 2018

തടയണയിൽ ജെ സി ബി ഇറങ്ങിയപ്പോൾ


തടയണയിൽ ജെ സി ബി ഇറങ്ങിയപ്പോൾ


ഷൊർണുർ തടയണയുടെ ഉൾഭാഗത്ത് ജെ സി ബി ഉപയോഗിച്ചുള്ള അവസാന മിനുക്കു പണികൾ...


An earth mover engaged in levelling the bed of the Bharathapuzha to store water in the checkdam which is nearing completion at Cheruthuruthy near Shoranur on Wednesday.


PRASAD K SHORNUR 

Friday, June 22, 2018

പഴയ കൊച്ചിൻ പാലം സംരക്ഷണ സെമിനാർ ഷൊർണുർ


നാട്ടുരാജ്യങ്ങളെ ഒരുമിപ്പിച്ച ജീവനാഡി


പരശുരാമൻ അറബിക്കടലിൽ പരശു എറിഞ്ഞുണ്ടാക്കിയ നാട്ടുരാജ്യങ്ങളാൽ വിഭജിക്കപ്പെട്ട കേരളം ഒരു സംസ്ഥാനമായി ഐക്യപ്പെടുന്നതിന് മുമ്പേ, മലബാറിനെയും തിരുവിതാംകൂറിനെയും ഐക്യപ്പെടുത്തിയ ഒരു പാലമാണ് പഴയ കൊച്ചി പാലം.


ഷൊർണുർ ചരിത്ര സ്‌മാരകം


രാജ്യാതിർത്തിയായിരുന്നു ചരിത്രത്തിലെ കൊച്ചിപ്പാലം. നാട് കടത്തൽ ശിക്ഷ വിധിക്കപ്പെട്ടവരുമായി വരുന്ന രാജ്യഭടന്മാർ അകമ്പടി സേവിക്കുന്ന കാളവണ്ടികളും ചുങ്കപ്പിരിവ് ശാലയുമൊക്കെയുള്ള അതിർത്തി. അന്ന് ഭാരതപുഴ തിരു - കൊച്ചിയുടെയും മദിരാശി സംസ്ഥാനത്തിന്റെയും അതിർത്തി കൂടിയായിരുന്നു.


കൊച്ചിൻ പാലം ചരിത്ര സെമിനാർ



ചരിത്ര സ്‌മരണ ഉണർത്തുന്ന അവശേഷിപ്പുകൾ സംരക്ഷിക്കപ്പെടണമോ, അതോ ആക്രി വിലക്ക് കച്ചവടവൽക്കരിക്കപ്പെടുമ്പോൾ മൗനസാക്ഷിയാകണമോ...


പഴയ കൊച്ചിൻ പാലം ചരിത്ര സെമിനാർ


ചരിത്രവും ചരിത്ര സ്‌മാരകങ്ങളും അവയുടെ ശേഷിപ്പുകളും കാത്തുസൂക്ഷിക്കേണ്ടത് ഒരോ പൗരന്റെയും കടമയാണ് .


പഴയ കൊച്ചിന്‍പാലം റെയില്‍വേ സ്മാരകമാക്കണം


ഷൊർണൂരിൽ പഴയ കൊച്ചിൻ പാലം സംരക്ഷണ ജനകീയ സെമിനാർ രാജൻ ചുങ്കത്ത് ഉദ്ഘാടനം ചെയുന്നു.

പഴയ കൊച്ചിന്‍പാലം റെയില്‍വേ സ്മാരകമാക്കണമെന്നാവശ്യപ്പെട്ട് ജനകീയ നിവേദനം സമര്‍പ്പിക്കാന്‍ ഭാരതപ്പുഴയില്‍ നടന്ന പാലം സംരക്ഷണസെമിനാറില്‍ തീരുമാനം. കേരളത്തിലെ അപൂര്‍വമായ റെയില്‍-റോഡ് പാലമായിരുന്നു പഴയ കൊച്ചിന്‍പാലം. ഈ ചരിത്രത്തിന്റെ പശ്ചാത്തലത്തിലാണ് റെയില്‍വേ സ്മാരകമാക്കാനുള്ള ആവശ്യമുന്നയിക്കുന്നത്. 

പാലം ബലപ്പെടുത്തി സംരക്ഷിക്കാനാവശ്യമായ സഹായം മെട്രോമാന്‍ ഇ. ശ്രീധരനോടാവശ്യപ്പെടാനും തീരുമാനിച്ചു. പഴയ കൊച്ചിന്‍പാലം പൊളിച്ച് വില്പന നടത്താനുള്ള ശ്രമത്തില്‍ സെമിനാര്‍ പ്രതിഷേധം രേഖപ്പെടുത്തി. 

കൊച്ചി മഹാരാജാവ് 1900-ല്‍ 84 ലക്ഷം രൂപ ചെലവഴിച്ച് ബ്രിട്ടീഷ് സഹായത്തോടെ നിര്‍മിച്ചതാണ് പഴയ കൊച്ചിന്‍പാലം. കാലപ്പഴക്കം വന്നതോടെ പുതിയപാലം നിര്‍മിക്കുകയും പഴയപാലത്തില്‍ ഗതാഗതം നിരോധിക്കുകയുംചെയ്തു. 

ടൂറിസം പദ്ധതിയുടെ ഭാഗമാക്കാന്‍ ലക്ഷ്യമിട്ടെങ്കിലും സംരക്ഷിക്കപ്പെടാന്‍ വൈകിയതിനാല്‍ 2011-ല്‍ മധ്യഭാഗത്തെ ഒരു സ്പാന്‍ തകര്‍ന്നുവീണു. പിന്നീട് ജനകീയ ആവശ്യത്തെത്തുടര്‍ന്ന് പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥര്‍ പാലം പരിശോധിക്കുകയും 1900-ല്‍ നിര്‍മിച്ചതാണെന്നുള്ള മുദ്രണം പാലത്തിന്റെ ഇരുമ്പുസ്പാനില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. പാലം സംരക്ഷിക്കപ്പെടേണ്ട വിഭാഗത്തില്‍പ്പെട്ടതാണെന്നുള്ള റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. 

തടയണനിര്‍മാണം പൂര്‍ത്തിയായാല്‍ ജലനിരപ്പുയരുകയും പഴയപാലം സംരക്ഷിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുകയും ചെയ്യുമോയെന്നും ആശങ്കയുണ്ട്. പാലം കൂടുതല്‍ ദുര്‍ബലപ്പെട്ട് പൂര്‍ണമായും തകര്‍ന്നുവീഴാനുള്ള സാധ്യതയും നിലനില്‍ക്കുകയാണ്. കേരളത്തിന്റെ വികസനത്തിനും കൊച്ചി-മലബാര്‍ ഐക്യത്തിനും വലിയ പങ്കുവഹിച്ച കേരളത്തിലെ അപൂര്‍വമായ റെയില്‍-റോഡ് സംവിധാനമുണ്ടായിരുന്ന ഈ പാലത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. 

ചരിത്രഗവേഷകനും ഫോട്ടോഗ്രാഫറുമായ ഡോ. രാജന്‍ ചുങ്കത്ത് ഉദ്ഘാടനംചെയ്തു. ചെറുതുരുത്തി പുരാവസ്തു സംരക്ഷണസമിതി പ്രസിഡന്റ് കെ.ജി. ചന്ദ്രശേഖരന്‍ അധ്യക്ഷനായി. വള്ളേത്താള്‍നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. പദ്മജ, സുബിന്‍, ബോബന്‍ മാട്ടുമന്ത, പ്രസാദ് കെ ഷൊർണുർ, കെ.ടി. രാമചന്ദ്രന്‍, കെ.പി. ബാലകൃഷ്ണന്‍, പ്രദീപ്, ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Published: Apr 23, 2018, 07:00 AM IST......

PHOTO - MATHRUBHUMI - THRISSUR 
REPORT - MATHRUBHUMI - PALAKKAD 


PRASAD K SHORNUR 

Saturday, June 2, 2018

ഭാരതപുഴയുടെ തീരത്ത് നടന്ന ഗണപതി പൂജ


ഭാരതപുഴയുടെ തീരത്ത് നടന്ന ഗണപതി പൂജ


ഷൊർണുർ ഗണേശഗിരി ഗണപതി ക്ഷേത്രത്തിലെ ഉത്സവ സമാപനത്തോട് അനുബന്ധിച്ച് ഭാരതപുഴയുടെ തീരത്ത് നടന്ന ഗണപതി പൂജ

PHOTO : PRASAD K SHORNUR

MATHRUBHUMI : 10-12-2017 : PALAKKAD

Friday, June 1, 2018

ഭാരതപുഴയുടെ തീരത്ത് നടത്തിയ ഗണപതി ആരാധന


ഭാരതപുഴയുടെ തീരത്ത് നടത്തിയ ഗണപതി ആരാധന


ഷൊർണുർ ഗണേശഗിരി ഗണപതി ക്ഷേത്രത്തിലെ ഉത്സവ സമാപനത്തോട് അനുബന്ധിച്ച് ഭാരതപുഴയുടെ തീരത്ത് നടത്തിയ ഗണപതി ആരാധന,

PHOTO : PRASAD K SHORNUR

MANORAMA : 10-12-2017 : PALAKKAD

Thursday, May 31, 2018

Bharathapuzha revival project yet to Fructify


IN LIMBO


Encroachments on the river were to be cleared and steps to prevent discharge of industrial and chemical waste.

PHOTO : PRASAD K SHORNUR

THE TIMES OF INDIA : 25-09-2017 : PALAKKAD

Wednesday, May 30, 2018

നമ്മുടെ നിള നിർജീവം


നമ്മുടെ നിള നിർജീവം



PHOTO : PRASAD K SHORNUR

MANORAMA : 24-09-2017 : THRISSUR

Tuesday, May 29, 2018

നിറഞ്ഞ് ഒഴുകുന്ന ഭാരതപ്പുഴ


നിറഞ്ഞ് ഒഴുകുന്ന ഭാരതപ്പുഴ


ഷൊർണുർ ചെറുതുരുത്തി ഭാഗത്ത് പുഴക്ക് കുറുകെയുള്ള നാല് പാലങ്ങൾക്കടിയിലൂടെ ഇരുകര മുട്ടി നിറഞ്ഞ് ഒഴുകുന്ന ഭാരതപ്പുഴ.

PHOTO : PRASAD K SHORNUR

MALAYALA MANORAMA : 19-09-2017 : THRISSUR

Monday, May 28, 2018

NATURE'S BOUNTY


NATURE'S BOUNTY


എനിക്ക് ഇന്നലെ കിട്ടിയ ബൈലൈൻ

ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് ചീഫ് ഫോട്ടോഗ്രാഫർ ആൽബിൻ മാത്യു ആവശ്യപ്പെട്ട പ്രകാരം കൊടുത്ത ചിത്രമാണ് ഇത്. സാധാരണ ഫോട്ടോഗ്രാഫർമാരിൽ നിന്നും വിഭിന്നമായ അദ്ദേഹത്തിന്റെ നല്ല മനസ്സിന് നന്ദി നന്ദി നന്ദി.

PHOTO : PRASAD K SHORNUR

THE NEW INDIAN EXPRESS : 19-09-2017 : PALAKKAD

Sunday, May 27, 2018

പുഴ കൈയേറിയതെല്ലാം പുഴ കൈയേറിപ്പോൾ


പുഴ കൈയേറിയതെല്ലാം പുഴ കൈയേറിപ്പോൾ


വളരെ കാലങ്ങൾക്ക് ശേഷം 
കാടായി മാറിയ നിളാ നദി 
ഇരു കര മുട്ടി നിറഞ്ഞു ഒഴുകുന്നു.

PHOTO : PRASAD K SHORNUR

THE TIMES OF INDIA : 15-09-2017 : PALAKKAD

Saturday, May 26, 2018

BRIDGE TO THE PAST


ചരിത്രത്തിലേക്ക് മറയരുതാത്ത പഴയ കൊച്ചി പാലം


ഒരു എളിയ സാമൂഹ്യ പ്രവർത്തകനായ എനിക്ക് കിട്ടിയ അറിവായിരുന്നു കുറച്ചു കച്ചവട താൽപ്പര്യമുള്ള കരാറുക്കാർ അവരുടെ നീണ്ട നാളത്തെ ശ്രമത്തിൻറെ ഫലമായി പഴയ കൊച്ചി പാലം പൊളിക്കുവാൻ ഉള്ള അനുമതി നേടിയിരിക്കുന്നു എന്ന വിവരം. ഇതേ തുടർന്ന് ഞാൻ നൽകിയ ഒരു ഫോട്ടോയും കൂടെ വാർത്തയും ആദ്യമായി പുറത്ത് വിട്ടത് 2016 ജൂലൈ 14 ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് പത്രമായിരുന്നു.

 PHOTO : PRASAD K SHORNUR

THE NEW INDIAN EXPRESS : 17-08-2017 : PALAKKAD


Friday, May 25, 2018

മലമ്പുഴ വെള്ളമെത്തി ഷൊർണൂരിൽ


മലമ്പുഴ വെള്ളമെത്തി ഷൊർണൂരിൽ


വരദാനം പോലെ കിട്ടുന്ന വെള്ളം തടഞ്ഞു നിർത്തി ശേഖരിക്കുവാനുള്ള ഒരു ഏർപ്പാടും ഷൊർണൂരിൽ ഉത്തരവാദിത്വപ്പെട്ടവർ ഇപ്പോഴും സ്വീകരിച്ചു കാണുന്നില്ല.

എന്നെ തേടി വന്ന കൃതഞ്ജത


ഞാൻ ഒരു പത്രത്തിന്റെയും പ്രവർത്തകനല്ല, എന്നിരുന്നാലും കഴിഞ്ഞ പത്തു വർഷമായി ഷൊർണൂരിലെ മാധ്യമ രംഗത്ത് ഒരു ഫ്രീലാൻസ് ഫോട്ടോഗ്രാഫർ എന്ന നിലയിൽ പ്രവർത്തിച്ചു കൊണ്ട്, പ്രമുഖ പത്രങ്ങളിലെല്ലാം സ്വന്തം പേരിൽ ചിത്രങ്ങൾ അടയാളപ്പെടുത്തുവാൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ കിട്ടിയ ഇതിന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് ദിനപത്രത്തിൻറെ റിപോർട്ടറെ സ്‌നേഹപൂർവം സ്‌മരിക്കുന്നു.

PHOTO : PRASAD K SHORNUR

THE NEW INDIAN EXPRESS : 10-03-2017 : PALAKKAD



Thursday, May 24, 2018

പൊതു പരിപാടികളും നിളയുടെ മാറിൽ


മാലിന്യം വെള്ളത്തിലും


കുടിവെള്ളത്തിനായി ജല അതോറിറ്റി കിണറിന് സമീപത്തേക്ക് ചാലെടുത്തെത്തിച്ച വെള്ളത്തിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കെട്ടിക്കിടക്കുന്നു. 

മാതൃഭൂമി ദിനപത്രം വരൾച്ച ഫീച്ചർ


എല്ലാം തേടി വരില്ല ചിലത് കണ്ടെത്തിയേ തീരൂ...

PHOTO : PRASAD K SHORNUR

MATHRUBHUIMI : 06-02-2017 : PALAKKAD

Wednesday, May 23, 2018

പഴയ കൊച്ചി പാലം പൊളിക്കുന്നു


പഴയ കൊച്ചി പാലം പൊളിക്കുന്നു


ഒരു ദിനം മുമ്പേ ആരും പറയാത്ത കാര്യങ്ങളുമായി 

ഒരു ഇടവേളക്ക് ശേഷം വീണ്ടും ഞാൻ സജീവമാകുന്നു 

PHOTO : PRASAD K SHORNUR

THE NEW INDIAN EXPRESS : 14-07-2016 : PALAKKAD

Tuesday, May 22, 2018

Canal dug through the middle of Bharathapuzha


Water from Malampuzha dam to meet shortage in Shoranur


KWA Pumping Wells Dry Up, Collector Orders Release of Water

LIFE LINE


Canal dug through the middle of Bharathapuzha to take water to the KWA drinking water pumping house at Shoranur

PHOTO : PRASAD K SHORNUR 

THE TIMES OF INDIA : 09-03-2016 : PALAKKAD

Monday, May 21, 2018

Shornur Facing Worst Water Crisis in Recent Times


The dried - up Bharathapuzha

The drying up of Bharathapuzha as been attributed as the main reason for the crisis and the issue is set to worsen as the summer heat is begining to catch on.

PHOTO : PRASAD K SHORNUR

THE NEW INDIAN EXPRESS : 02-03-2016 : PALAKKAD

Sunday, May 20, 2018

ഭാരതപുഴയിൽ സ്ഥിതി ചെയുന്ന കിണർ


ഭാരതപുഴയിൽ സ്ഥിതി ചെയുന്ന കിണർ


കേരള വാട്ടർ അതോറിറ്റിയുടെ ഷൊർണൂർ പഴയ കൊച്ചി പാലത്തിനു സമീപം ഭാരതപുഴയിൽ സ്ഥിതി ചെയുന്ന കിണർ. ഇതിൽ നിന്നാണ് നിലവിൽ ഷൊർണൂർ നഗരസഭ പ്രദേശത്തേക്കുള്ള വെള്ളം പമ്പ്‌ ചെയുന്നത്. മൂന്നു മീറ്ററോളം താഴ്ചയിൽ ഈ ഒരു കിണറിന്റെ ചുറ്റുപാട് നിന്നും തന്നെ മണൽ ഇല്ലാതായിരിക്കുന്നത് കാണാം ചിത്രത്തിൽ. ഇത്തരം 5 കിണറുകൾ പരിസരത്തു തന്നെ ഇതുപോലെ ഉണ്ട്. പക്ഷെ അവയൊന്നും ഉപയോഗപ്രദമല്ല ഇപ്പോൾ. ഒരു സാമൂഹ്യ പ്രവർത്തകൻ എന്ന നിലയിൽ പ്രസാദ്‌ കെ ഷൊർണൂർ എന്ന ഞാൻ പറയുന്നു, ഇത്തരം കിണറുകളുടെ 250 - 500 മീറ്റർ ചുറ്റളവ്‌ പരിധി പ്രോട്ടക്റ്റെഡ് ഏരിയ ആയിരിക്കണം എന്ന നിയമം നിലനിൽക്കുമ്പോൾ ആണ് ഈ സ്ഥിതി വിശേഷം.

PHOTO : PRASAD K SHORNUR

THE NEW INDIAN EXPRESS : 11-06-2015 : PALAKKAD

Saturday, May 19, 2018

ഭാരതപുഴ റെയിൽവേ മാലിന്യ വാഹിനി


ഭാരതപുഴ റെയിൽവേ മാലിന്യ വാഹിനി


ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷൻ നിന്നുള്ള മാലിന്യങ്ങൾ ഭാരതപുഴയിലേക്ക് ഒഴുകിയെത്തുന്നു.

PHOTO : PRASAD K SHORNUR

THE NEW INDIAN EXPRESS : 30-05-2015 : PALAKKAD

Friday, May 18, 2018

ഭാരതപുഴ സംരക്ഷണം പദ്ധതികൾ ജലരേഖയാകുന്നു


ഭാരതപുഴയിൽ നിറഞ്ഞ പുൽ ചെടികൾ


ഷൊർണൂർ പഴയ കൊച്ചി പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം

PHOTO : PRASAD K SHORNUR

MANGALAM : 03-02-2015 : PALAKKAD

Thursday, May 17, 2018

നിമജ്ജന യാത്ര പുറപ്പെടുന്നു


നിമജ്ജന യാത്ര പുറപ്പെടുന്നു


ഗണേശഗിരി ശ്രീ മഹാ ഗണപതി ക്ഷേത്രം

ഗണേശഗിരി ഗണപതി ക്ഷേത്രത്തിൽ ഉത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച്‌ ഭാരതപ്പുഴയിൽ നിന്ന് നിമജ്ജന യാത്ര പുറപ്പെടുന്നു.

PHOTO : PRASAD K SHORNUR 

MANORAMA : 09-12-2014 : PALAKKAD

Wednesday, May 16, 2018

THE DILAPIDATED OLD COCHIN BRIDGE IN SHORANUR


STATE CELEBRATES KERALA PIRAVI


Bridge still Lies in Ruins

Bridge that Connected Erstwhile Kochi and Malabar in Shambles

The dilapidated old Cochin Bridge in Shoranur, which connected erstwhile Malabar of Madras Presidency and the Kingdom of Cochin long before the formation of the state of Kerala.

PHOTO : PRASAD K SHORNUR


THE NEW INDIAN EXPRESS : 01-11-2014 : PALAKKAD

Tuesday, May 15, 2018

Monsoon Swells Bharathapuzha


Monsoon Swells Bharathapuzha 


Water Level Raises in Dams

The Bharathapuzha, flowing between the old and new Cochin bridges in Shoranur, filled with weeds and grass, witnessing a steady flow of water covering the river basins on Monday.

The rivers and canals which had run dry due to the extended summer this year, have witnessed a sigh of relief as the monsoon has being gaining stength over the last two days.

The Bharathapuzha and its seven tributaries including Kalpathy, Gayathri, Korayar, Chitturpuzha, Kannadipuzha, Kunthipuzha and Thoothapuzha have been swelling with water and have reportedly gained strength over the last two days, said reports on Monday.

" Completing new check dams at Cheruthuruthy and Shoranur as well as carrying out timely maintenance of the existing ones would have controlled the monsoon water from flowing off the surface " said P S Panicker, president of the Jana Jagratha on Monday, adding that if the check-dams had been in good condition the various drinking water schemes based in Bharathapuzha would have benefitted.

The authorities could have enlisted the support of the local bodies in maintaining the check-dams, he said. The Bharathapuzha, running between the old and new Cochin bridgesin Shoranur, had been covered with overgrown grass, bushes and weeds, but the recent two day rains have cleared those and retained the flow.

Reports said that rainfall recorded in the catchment areas of both Malampuzha and Mangalam dams were satisfactory and water levels were found rising.

PHOTO : PRASAD K SHORNUR

THE NEW INDIAN EXPRESS :15-07-2014 : PALAKKAD

Monday, May 14, 2018

PARADOX OF PLENTY


PARADOX OF PLENTY


It is mid-June, but Bharathapuzha seems to be a travesty of its past. Between the old and new Cochin bridges in Shoranur, the sandbed of the river resembles a thick bush, indicating the scanty rain in its catchment areas.

PHOTO : PRASAD K SHORNUR

THE NEW INDIAN EXPRESS : 18-06-2014 : PALAKKAD

Sunday, May 13, 2018

ഷൊർണൂരിൽ അനധികൃത മണലെടുപ്പ് തകൃതി


ഷൊർണൂരിൽ അനധികൃത മണലെടുപ്പ് തകൃതി 


കൊച്ചി പാലത്തിനരികെ അനധികൃതമായി മണൽ വാരിയ നിലയിൽ

ഷൊർണൂർ കൊച്ചിപ്പാലത്തിന് സമീപം ഭാരതപുഴയിൽ നിന്ന് അനധികൃത മണലെടുപ്പ് വീണ്ടും തകൃതിയായി. പാലത്തിന് പടിഞ്ഞാറ് ഭാഗത്തു നിന്ന് രാത്രിയിലാണ് ചെറിയ വാഹനങ്ങളിലും മറ്റും മണലെടുപ്പ് നടക്കുന്നത്. ഭാരതപുഴയിൽ ഇവിടെ സ്ഥിരം തടയണ പണിയുന്ന സ്ഥലത്തേക്ക് നിർമ്മാണ സാമഗ്രികൾ കൊണ്ടുപോകുന്നതിനായി പാലത്തിനടിയിലൂടെ താൽക്കാലിക റോഡ്‌ നിർമ്മിച്ചിരുന്നു.

 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച റോഡിലൂടെ അനധികൃത മണലെടുപ്പ് രൂക്ഷമായതോടെ അധികൃതർ മണ്ണ്മാന്തി യന്ത്രം ഉപയോഗിച്ച് കിടങ്ങ് തീർത്തിരുന്നു. തടയണ നിർമ്മാണം സ്തംഭിച്ചതിനാൽ ഇതു തടസമായിരുന്നില്ല. എന്നാൽ, പിന്നീട് മണൽ ലോബി ഈ കിടങ്ങ് തൂർത്തു. വീണ്ടും കിടങ്ങ് തീർത്തതോടെ കുറച്ചുകാലമായി അനധികൃത മണലെടുപ്പ് നടന്നിരുന്നില്ല. 

കിടങ്ങ് വീണ്ടും നികത്തിയാണ് മണലെടുപ്പ് തകൃതിയായിരിക്കുന്നത്. മഴക്കാലത്ത് ഒഴുകിയെത്തിയ മണൽ കൊച്ചിപ്പാലത്തിനരികിലുണ്ട്. മാത്രമല്ല, സ്ഥിരം തടയണയുടെ തറ നിർമ്മാണത്തിനായി കീറിയ കിടങ്ങിൽ നിന്ന് കയറ്റിയ മണൽ കൂമ്പാരവും ഇതിനടുത്തുണ്ട്.

PHOTO : PRASAD K SHORNUR

MADHYAMAM : 10-01-2014 : PALAKKAD

Saturday, May 12, 2018

A good bath


A good bath


A domesticated elephant that ran amok refused to come out of the Bharathapuzha at Kochi old bridge near Shoranur in Palakkad on Saturday. 

PHOTO : PRASAD K SHORNUR

THE HINDU : 22-12-2013 ; PALAKKAD

Friday, May 11, 2018

ഷൊർണൂർ പഴ കൊച്ചി പാലത്തിനു സമീപം ആന വിരണ്ടപ്പോൾ


ഷൊർണൂർ പഴ കൊച്ചി പാലത്തിനു സമീപം ആന വിരണ്ടപ്പോൾ 


ഷൊർണൂർ പഴ കൊച്ചി പാലത്തിനു സമീപം പുഴയിൽ ഇന്ന് രാവിലെ ഇറങ്ങിയ ആന വെള്ളത്തിൽ നിന്നും കേറാതെ മണിക്കൂറുകളോള്ളം പരിഭ്രാന്തി സൃഷ്ട്ടിച്ചപ്പോൾ, പഴയ കൊച്ചി പാലത്തിനു മുകളിലും മറ്റും തടിച്ചു കൂടിയ ജനങ്ങളും, ആനയെ കരക്ക്‌ കയറ്റുവാൻ ശ്രമിക്കുന്ന പപ്പാൻമാരും പരിസരവാസികളും, അവസാനം ഉച്ചക്ക് ഒന്നരയോടെ ശ്രമം വിജയിച്ചു അനിഷ്ട്ട സംഭവങ്ങളൊന്നും കൂടാതെ.

PHOTO : PRASAD K SHORNUR

MANGALAM : 22-12-2013 : PALAKKAD


Thursday, May 10, 2018

ഗണേശഗിരി ഗണപതി ക്ഷേത്രത്തിൽ ഉത്സവം സമാപിച്ചു


ഗണേശഗിരി ഗണപതി ക്ഷേത്രത്തിൽ ഉത്സവം സമാപിച്ചു


ഗണേശഗിരി ഗണപതി ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് ഭാരതപുഴയിൽ ആറാട്ടിനു ശേഷം നടത്തിയ എഴുന്നള്ളിപ്പ്. ഭാരതപുഴയിൽ ആറാട്ടിന് ശേഷം ക്ഷേത്രത്തിലേക്ക് തിരിച്ച് എഴുന്നള്ളിപ്പ് നടത്തി. കലശസ്ഥാപനം, രുദ്രാഭിഷേകം, വിരജാഹോമം, വസുർധാര തുടങ്ങിയവയുണ്ടായി.

പ്രസാദ്‌ കെ ഷൊർണൂർ - പബ്ലിസിറ്റി കണ്‍വീനർ

PHOTO : PRASAD K SHORNUR

MANORAMA : 09-12-2013 : PALAKKAD

Wednesday, May 9, 2018

ഓർമ്മയുണ്ടോ പഴയ മലബാർ - കൊച്ചി പാലത്തെ


ഓർമ്മയുണ്ടോ പഴയ മലബാർ - കൊച്ചി പാലത്തെ


ഇന്ന് കേരളപ്പിറവി ദിനം. ഐക്യ കേരളത്തിനും മുമ്പേ മലബാറിനെ കൊച്ചിയുമായി ബന്ധിപ്പിച്ചിരുന്ന പഴയ കൊച്ചിപ്പാലം ചരിത്ര സ്മാരകമായി ഇവിടെയുണ്ട്. രാജ്യാതിർത്തിയായിരുന്നു ചരിത്രത്തിലെ കൊച്ചിപ്പാലം. നാട് കടത്തൽ ശിക്ഷ വിധിക്കപ്പെട്ടവരുമായി വരുന്ന രാജ്യഭടന്മാർ അകമ്പടി സേവിക്കുന്ന കാളവണ്ടികളും ചുങ്കപ്പിരിവ് ശാലയുമൊക്കെയുള്ള അതിർത്തി. അന്ന് ഭാരതപുഴ തിരു - കൊച്ചിയുടെയും മദിരാശി സംസ്ഥാനത്തിന്റെയും അതിർത്തി കൂടിയായിരുന്നു.
മലബാറും ഭാരതപുഴക്ക്‌ മറുകരെയുള്ള കൊച്ചിയും രണ്ടു രാജ്യങ്ങൾ. രണ്ടു രാജ്യങ്ങളെ ഒന്നിപ്പിച്ചാണ് പാലത്തിലൂടെ മോട്ടോർ വാഹനങ്ങളും പുക തുപ്പുന്ന തീവണ്ടിയുമോടിയത്‌. ട്രെയിൻ വരുമ്പോൾ മോട്ടോർ വാഹനങ്ങൾക്കുള്ള പാത അടച്ചിടുമായിരുന്നു അന്ന്. ഒരു നൂറ്റാണ്ട് മുമ്പ് കൊച്ചി പാലം പുഴയിൽ ശക്തമായ വെള്ളപ്പൊക്കമുണ്ടായപ്പോൾ തകർന്നു വീണു. പിന്നീട് ബ്രിട്ടീഷ്‌ ഗവണ്‍മെന്റാണ് പാലം നിർമ്മിച്ചത്. പരിപാലിക്കുവാൻ കൊച്ചി രാജ്യവും.
കൊച്ചിരാജ്യത്ത് ട്രെയിൻ വരും മുമ്പ് രാജാവിന്റെ ട്രെയിൻ യാത്രകൾ ഷൊർണ്ണൂരിൽ വന്നായിരുന്നു. ദേശീയ പ്രസ്ഥാന കാലത്ത് പല പദയാത്രകളും തുടങ്ങിയത് മദിരാശി സംസ്ഥാനത്തിന്റെ അതിർത്തിയായ കൊച്ചിപ്പാലത്തിന് സമീപമായിരുന്നു. കൊച്ചി രാജ്യത്ത് ട്രെയിൻ എത്തുന്നത് 1902 ലാണ്. കേരളപ്പിറവിക്ക് മുമ്പ് സ്വാമി വിവേകാനന്ദന്റെ കേരള പര്യടനം തുടങ്ങിയതും ഷൊർണൂർ അതിർത്തിയിൽ നിന്നായിരുന്നു. കാളവണ്ടിയിലായിരുന്നു മലബാറിൽ നിന്ന് കൊച്ചിപ്പാലം കടന്നുള്ള സ്വാമി വിവേകാനന്ദന്റെ യാത്ര. കൊച്ചിപ്പാലം ബലക്ഷയത്തിലായതോടെ 2003 ലാണ് പുതിയ പാലം നിർമ്മിക്കുന്നത്‌.

PHOTO : PRASAD K SHORNUR

MANORAMA : 01:11-2013 : PALAKKAD


Tuesday, May 8, 2018

Swept away by Time


A GIANT FALLS


The old Cochin Bridge across the Bharathapuzha at Shoranur is under threat of being washed away. The bridge, constructed by the East India Company during the British Rule to connect Malabar and Travancore, had collapsed on November 9, 2011, and was being preserved as a monument. Vehicular transport through the bridge has been suspended since 2003 as a new bridge was constructed nearby.

PHOTO : PRASAD K SHORNUR

THE HINDU : 03-08-2013 : PALAKKAD