Sunday, May 20, 2018

ഭാരതപുഴയിൽ സ്ഥിതി ചെയുന്ന കിണർ


ഭാരതപുഴയിൽ സ്ഥിതി ചെയുന്ന കിണർ


കേരള വാട്ടർ അതോറിറ്റിയുടെ ഷൊർണൂർ പഴയ കൊച്ചി പാലത്തിനു സമീപം ഭാരതപുഴയിൽ സ്ഥിതി ചെയുന്ന കിണർ. ഇതിൽ നിന്നാണ് നിലവിൽ ഷൊർണൂർ നഗരസഭ പ്രദേശത്തേക്കുള്ള വെള്ളം പമ്പ്‌ ചെയുന്നത്. മൂന്നു മീറ്ററോളം താഴ്ചയിൽ ഈ ഒരു കിണറിന്റെ ചുറ്റുപാട് നിന്നും തന്നെ മണൽ ഇല്ലാതായിരിക്കുന്നത് കാണാം ചിത്രത്തിൽ. ഇത്തരം 5 കിണറുകൾ പരിസരത്തു തന്നെ ഇതുപോലെ ഉണ്ട്. പക്ഷെ അവയൊന്നും ഉപയോഗപ്രദമല്ല ഇപ്പോൾ. ഒരു സാമൂഹ്യ പ്രവർത്തകൻ എന്ന നിലയിൽ പ്രസാദ്‌ കെ ഷൊർണൂർ എന്ന ഞാൻ പറയുന്നു, ഇത്തരം കിണറുകളുടെ 250 - 500 മീറ്റർ ചുറ്റളവ്‌ പരിധി പ്രോട്ടക്റ്റെഡ് ഏരിയ ആയിരിക്കണം എന്ന നിയമം നിലനിൽക്കുമ്പോൾ ആണ് ഈ സ്ഥിതി വിശേഷം.

PHOTO : PRASAD K SHORNUR

THE NEW INDIAN EXPRESS : 11-06-2015 : PALAKKAD

No comments:

Post a Comment