Friday, May 4, 2018

ചരിത്ര സ്മൃതിയിലേക്കു കൊച്ചിപ്പാലം


ചരിത്ര സ്മൃതിയിലേക്കു കൊച്ചിപ്പാലം


മഴയൊന്നു കനത്താല്‍ ചരിത്ര പാലം ഭാരതപുഴയില്‍ അലിയും. നിലം പൊത്തിയ പഴയ കൊച്ചിപ്പാലത്തിന്റെ രണ്ടു തൂണുകള്‍ ഏതു നിമിഷവും നിലംപൊത്തുമെന്ന അവസ്ത്ഥയില്‍ . മധ്യഭാഗം പുഴയിലേക്ക് ഒടിഞ്ഞു നില്‍ക്കുകയാണ് പഴയ പാലം. ഇപ്പോള്‍ പാലത്തിന്റെ രണ്ടു തൂണുകള്‍ തകര്‍ച്ച നേരിടുകയാണ്. പാലം തകര്‍ന്നപ്പോള്‍ ഇതു ചരിത്ര സ്‌മാരകമായി നിലനിര്‍ത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ വര്‍ഷക്കാലം കഴിയുന്നതോടെ പാലം പൂര്‍ണ്ണമായും ഒഴുകിപ്പോകുന്ന അവസ്ഥയുണ്ട് . തകര്‍ന്ന പാലത്തിലേക്ക് ആളുകള്‍ പ്രവേശിക്കാതിരിക്കുവാന്‍ പൊതുമരാമത്ത് വിഭാഗം ബാരിക്കേട്‌ സ്ഥാപിച്ചിട്ടുണ്ട്. കൊച്ചിയെയും പഴയ മദ്രാസ്‌ സ്റ്റേറ്റ് നെയും ബന്ധിപ്പിച്ചിരുന്ന പാലം ചരിത്ര പ്രാധാന്യമേറെയുള്ളതാണ് 

MALAYALA MANORAMA : 21-07-2012

PHOTO : PRASAD K SHORNUR 

No comments:

Post a Comment